കണ്ണ് തെറ്റിയാൽ കാലിടറും.പിന്നെ കിടക്കുന്നത് കുഴിയിൽ..

കണ്ണ് തെറ്റിയാൽ കാലിടറും.പിന്നെ കിടക്കുന്നത് കുഴിയിൽ..
Nov 16, 2023 06:58 PM | By PointViews Editr

 പൂളക്കുറ്റി: ഒന്ന് കണ്ണ് തെറ്റിയാല്‍ കുഴിയില്‍ കിടക്കും. പൂളക്കുറ്റി - 28-ാം മൈല്‍ റോഡില്‍ ടാര്‍ ഇട്ട ഭാഗത്തു നിന്ന് ഒന്ന് മാറിയാല്‍ഉളളഅവസ്ഥയാണ്. കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍പൊട്ടലിലാണ് കണിച്ചാര്‍ പഞ്ചായത്തിലെ 8-ാം വാര്‍ഡിലുളള റോഡ് തകര്‍ന്നത്. ഈ റോഡിലുളള കുരിശിന്റെ എതിര്‍വശത്തുളള കയറ്റത്തില്‍ റോഡിന്റെ അരികിനോട് ചേര്‍ന്ന് കിടക്കുന്ന ഭാഗം വെളളപ്പാച്ചിലില്‍ ഒലിച്ചു പോയതാണ്. ഈ ഭാഗത്ത് കുഴികള്‍ രൂപപ്പെടുകയും ചെയ്തു. ഈ വര്‍ഷത്തെ മഴക്കാലത്തും കുത്തിയൊലിച്ച് വെളളം ഒഴുകിയതോടെ കുഴികളുടെ ആഴവും കൂടി. റോഡിലെ എറ്റവും അപകടകരമായ ഈ സ്ഥലത്തെ അപകടാവസ്ഥ വാഹനയാത്രക്കാര്‍ക്ക് തിരിച്ചറിയുന്നതിനായി ആരോ കമ്പിന് മുകളില്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ വച്ചിട്ടുണ്ട്. ഇതല്ലാതെ റോഡില്‍ മറ്റൊരു സുരക്ഷാ മുന്നറിയിപ്പുകള്‍ ഒന്നും തന്നെയില്ല. പാല്‍ചുരം റോഡില്‍ ഗതാഗതം നിരോധിച്ചതോടെ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ വയനാട്ടിലേക്ക് പോകാനും വരാനും ഈ റോഡിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. പൂളക്കുറ്റി - 28-ാം മൈല്‍ റോഡ് എത്തിച്ചേരുന്നത് തലശ്ശേരി - ബാവലി റോഡിലേക്കാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് വയനാട്ടിലേക്കുളള പ്രധാനമായും രണ്ട് ചുരം പാതകളാണ് ഉളളത്. പാല്‍ചുരം റോഡും, നെടുംപൊയില്‍ ചുരം റോഡും. റോഡിലെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പാല്‍ചുരം റോഡ് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് വയനാട്ടിലേക്ക് പോകണമെങ്കില്‍ തലശ്ശേരി - ബാവലി റോഡിനെ ആശ്രയിക്കണം. ഈ റോഡിലേക്ക് എത്തുന്നതിനായി ചെറുതും വലുതുമായി നിരവധി വാഹനങ്ങളാണ് ഇപ്പോള്‍ പൂളക്കുറ്റി - 28-ാം മൈല്‍ റോഡ് വഴി കടന്നുപോകുന്നത്. രണ്ടര കിലോമീറ്റര്‍ ദൂരമുളള റോഡില്‍ കൂടി ഇരു ദിശയില്‍ നിന്നും വാഹനങ്ങള്‍ എത്തിയാല്‍ കടന്നുപോകാന്‍ തന്നെ പ്രയാസമാണ്. വീതി വളരെ കുറവാണ്. റോഡിന്റെ ടാര്‍ ഇട്ടിരിക്കുന്ന ഭാഗം കഴിഞ്ഞ് മണ്ണ് ഉളള ഭാഗത്ത് പോലും വാഹനങ്ങളുടെ ടയറിന്റെ വലിയ പാടുകള്‍ ഉണ്ട്. പലയിടത്തും പെട്ടന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുന്നതും പറ്റാത്തതുമായ കുഴികളുണ്ട്. എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുത്ത വാഹനങ്ങള്‍ കുഴിയില്‍ പോകുന്നുണ്ട്. കുഴിയില്‍ വീണ വാഹനങ്ങള്‍ നാട്ടുകാരും മറ്റു യാത്രക്കാരും തളളി കയറ്റേണ്ട സാഹചര്യമാണ് ഉളളത്. ഇത് റോഡില്‍ ഗതാഗതക്കുരിക്കിനും കാരണമാകുന്നുണ്ട്. എത്രയും വേഗം റോഡിന്റെ ശോചനീയവാസ്ഥയ്ക്ക് പരിഹാരം കണ്ടെത്തണമെന്നാണ് വാഹനയാത്രക്കാര്‍ അടക്കം ആവശ്യപ്പെടുന്നത്.

If you lose your eye, you will fall. Then you will lie in the pit.

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories